മണലൂർ അഞ്ചാം വാർഡിൽ നിർധനരായ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി.

മണലൂർ:

മണലൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണില്ലാതിരുന്ന രണ്ട് സഹോദരങ്ങളായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി. പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിരാമിക്കും പത്താം ക്ലാസ് വിദ്യാർത്ഥി ആര്യയ്ക്കുമാണ് മൊബൈൽ ഫോൺ നൽകിയത്. മുൻ കെപിസിസി സെക്രട്ടറി എം ആർ രാംദാസ് മൊബൈൽ ഫോൺ നൽകി. മണലൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം വി അരുൺ അധ്യക്ഷത വഹിച്ചു. മണലൂർബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വിജി അശോകൻ. മണലൂർ മണ്ഡലം പ്രസിഡണ്ട് റോബിൻ വടക്കേത്തല.മണലൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ടി ജോൺസൺ എന്നിവർ സംസാരിച്ചു.

Related Posts