മത്സ്യത്തൊഴിലാളികള്‍ക്ക് 200 രൂപയും ഭക്ഷ്യകിറ്റും പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ.

കാലവർഷത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികൾക്ക് ദിവസം ഇരൂന്നൂറ് രൂപയും ഭക്ഷ്യകിറ്റും നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.

തിരുവനന്തപുരം:

കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാവാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം ഇരൂന്നൂറ് രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ദിവസങ്ങളിൽ 200 രൂപയും ഭക്ഷ്യകിറ്റും നല്‍കും. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണഭിത്തി ഉടന്‍ പണി തീർക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറിയത് കാരണം വീട് നഷ്‌ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്. ക്യാമ്പുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരദേശ റോഡുകള്‍ നന്നാക്കാന്‍ 80 കോടി ഉടനടി അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

Related Posts