മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക് പരിശീലനം.

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ ബാങ്ക് പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഓഗസ്റ്റ് 24 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ബിരുദതലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണയാണ് ആനുകൂല്യത്തിന് അര്‍ഹത. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ സ്ഥാപനത്തില്‍ താമസിച്ച് പഠിക്കാന്‍ സന്നദ്ധരായിരിക്കണം.

Related Posts