മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരണപ്പെട്ട തൊഴിലാളിയുടെ മക്കൾക്ക് പഠനാവശ്യത്തിന് ടിവി നൽകി വലപ്പാട് സേവാഭാരതി.

കരയാമുട്ടം:

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരണപ്പെട്ട പാതാട്ട് ഷൈൻ്റെ മക്കളായ പത്താം ക്ലാസുകാരി സൗര്യക്കും ആറാം ക്ലാസുകാരൻ ശ്രീഹരിക്കും പഠനാവശ്യത്തിനായി വലപ്പാട് സേവാഭാരതി ടെലിവിഷൻ നൽകി. സേവാഭാരതി ട്രഷറർ ഷിജോ അരയംപറമ്പിൽ ടെലിവിഷൻ കുട്ടികൾക്ക് കൈമാറി. 2016 ലാണ് മത്സ്യതൊഴിലാളിയായിരുന്ന ഷൈൻ മരണപ്പെട്ടത്. പഠനത്തിൽ മിടുക്കരായ കുട്ടികൾ സൗകര്യമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നത് മനസിലാക്കിയാണ് സേവാഭാരതി ടിവി നൽകിയത്. വലപ്പാട് ഗ്രാമപഞ്ചായത്തംഗം രശ്മി ഷിജോ സന്നിഹിതയായിരുന്നു. സേവാഭാരതി സംയോജകൻ പ്രദീപ് എം ഡി, വികാസ് തേനാശ്ശേരി, സുധി പട്ടാലി, പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts