മാതൃ കവചം; ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സില്‍ നല്‍കുന്ന പദ്ധതി തുടങ്ങി.

പാണഞ്ചേരി:

ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ 'മാതൃകവച'ത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് കെ ആര്‍ രവി ഉദ്ഘാടനം ചെയ്തു. വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ എസ് ജയന്തി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു. വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും എടപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിലുമായി വ്യാഴം വെള്ളിയുമായി ഗര്‍ഭിണികള്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ വാര്‍ഡിലും സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി ചികിത്സ നടത്തുന്ന ഗര്‍ഭിണികളുടെ ലിസ്റ്റ് വാര്‍ഡിലെ ആശാവര്‍ക്കര്‍മാരുടെ പക്കലുണ്ട്. ആശ വര്‍ക്കര്‍മാര്‍ ലിസ്റ്റ് ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ട്. ആ ലിസ്റ്റ് പ്രകാരം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കേണ്ട ഗര്‍ഭിണികളെ ബന്ധപ്പെടും. ഇനിയും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരോ വിവരം അറിയാത്തവരോ ഉണ്ടെങ്കില്‍ ആശാവര്‍ക്കര്‍മാരെ ബന്ധപ്പെടണമെന്ന് പാണഞ്ചേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ വി അനിത പറഞ്ഞു.

Related Posts