മനക്കൊടിയിൽ വിദ്യാർത്ഥികൾക്ക് ബി ജെ പി യുടെ ആദരവ്.
അരിമ്പൂർ:
മനക്കൊടിയിൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി ജെ പി പ്രവർത്തകർ ആദരിച്ചു. ബി ജെ പി മണലൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തു പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച മണലൂർ നിയോജക മണ്ഡലം വൈസ്സ് പ്രസിഡണ്ട് കിരൺ കൃഷ്ണ, വിഷ്ണു എം എസ്, വിനോദ് വടശ്ശേരി, ധർമ്മൻകുറ്റിയിൽ, അർജ്ജുൻ പടിഞ്ഞാറൂട്ട്, വിഷ്ണു കിഴക്കുംപുറം, വിനീത് എന്നിവർ പങ്കെടുത്തു.