മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി.
തൃപ്രയാർ:
1000 കോടി രൂപയുടെ സംരക്ഷിത മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. തൃപ്രയാർ സിവിൽ സ്റ്റേഷനു മുമ്പിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി പ്രശാന്ത് ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം ഭാരവാഹികളായ എ കെ ചന്ദ്രശേഖരൻ, സേവ്യൻ പള്ളത്ത്, മനോഷ് ഭ്രാരത്ത്, ഭഗീഷ് പുരാടൻ, ലാൽ ഊണുങ്ങൽ, എം വി വിജയൻ എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ സർക്കാർ ഓഫീസുകളുൾപ്പെടെ 300 കേന്ദ്രങ്ങളിൽ ബി ജെ പി പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി.