വ്യവസായ പ്രമുഖന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്താൽ 5 ലക്ഷം വാഗ്ദാനം ചെയ്ത് കുടുംബം.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും ലക്ഷങ്ങളുടെ ഓഫർ .
മുംബൈ:
സെലിബ്രിറ്റികൾ മിക്കവരും പല പരിപാടികളിൽ എത്തുന്നതും, ഉദ്ഘാടനം ചെയ്യുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. അതിന് അവർക്ക് നല്ല പ്രതിഫലവും കിട്ടാറുണ്ട്. എന്നാൽ ബോളിവുഡ് നടൻ ചങ്കി പാണ്ഡേയ്ക്ക് ഇതിൽ നിന്നെല്ലാം വ്യത്യസ്തതയുള്ള ഒരു ക്ഷണം കിട്ടി. മരണാനന്തര ചടങ്ങിൽ പങ്കെടുക്കുക എന്നായിരുന്നു അത്. അതിന് പണവും വാഗ്ദാനം ചെയ്തു. 2009ലാണ് ഒരു വ്യവസായിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പണ്ഡേക്ക് അഞ്ച് ലക്ഷം രൂപയുടെ ഓഫർ ലഭിച്ചത്. പങ്കെടുക്കുക മാത്രമല്ല മൃതദേഹം കണ്ട് സ്വൽപം കണ്ണീർ പൊഴിക്കാനും ചടങ്ങ് തീരുന്നത് വരെ അവിടെ ഒരു മൂലയിൽ ചിലവഴിക്കാനുമായിരുന്നു ആവശ്യം.പാണ്ഡേ അഭിനയിച്ചിരുന്ന ഒരു സിനിമയിൽ മരിച്ച വ്യക്തി നിക്ഷേപം നടത്തിയിരുന്നുവത്രെ. പാണ്ഡേ അടക്കമുള്ള നടൻമാരെ വെച്ച് പടം നിർമിക്കാൻ അദ്ദേഹം പണമിറക്കിയതായി കടക്കാരെ വിശ്വസിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്. പാണ്ഡേ ക്ഷണം നിരാകരിച്ചെങ്കിലും കുടുംബത്തിന്‍റെ അഭ്യർഥന മാനിച്ച് മറ്റൊരു നടനെ ഏർപ്പാടാക്കി കൊടുക്കുകയായിരുന്നു.താരം മുംബൈ മിറാറിനോട് പറഞ്ഞു.