മുറ്റിച്ചൂർ മഹല്ല് കമ്മറ്റിയുടെ റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി.

മുറ്റിച്ചൂർ മഹല്ല് കമ്മറ്റിയുടെ റമളാൻ റിലീഫ് കിറ്റ് വിതരണം മുറ്റിച്ചൂർ സുബുലുൽ ഹുദ ഹയർ സെക്കണ്ടറി മദ്രസയിൽ വെച്ച് നടത്തി.

മുറ്റിച്ചൂർ: മുറ്റിച്ചൂർ മഹല്ല് കമ്മറ്റിയുടെ റമളാൻ റിലീഫ് കിറ്റ് വിതരണം മുറ്റിച്ചൂർ സുബുലുൽ ഹുദ ഹയർസെക്കണ്ടറി മദ്രസയിൽ വെച്ച് നടത്തി.

മഹല്ല് സെക്രട്ടറി പി യു ഷിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് മുഹമ്മദ്‌ സഗീർ ഹാജി റമളാൻ റിലീഫ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഖത്തീബ് സിപിഎ സിദ്ദിഖ് ബാഖവി പ്രാർത്ഥന നിർവഹിച്ചു.

മഹല്ല് ഭാരവാഹികളായ ബി യു.ബഷീർ ഹാജി, അലി പുതുശ്ശേരി, സിറാജ്, ഹസ്സൻ ഹാജി, മജീദ് ഒ വി, എ കെ മുഹമ്മദ്‌ അഷ്‌റഫ്‌, മൻസൂർ ടി കെ, സത്താർ വികെ, മുജീബ് മൂക്കേനി, കുഞ്ഞിമോൻ ഹാജി, സി എം മുഹമ്മദ്‌ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രാവിലെ 8 മണി മുതൽ 11 മണി വരെ മഹല്ലിലെ മുഴുവൻ വീടുകളിലേക്കും റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തിയെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts