മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകളില്‍ താമസിച്ചുവരുന്ന മെഡിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സ്, ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം, പോളിടെക്‌നിക്, സര്‍ക്കാര്‍ അംഗീകൃത റെഗുലര്‍ കോഴ്‌സുകള്‍, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വകലാശാലകളിലെ റഗുലര്‍ കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് കോച്ചിങ് എന്നിവ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, പഞ്ചായത്തില്‍ നിന്നും മെറിറ്റോറിയല്‍ സ്‌കോളര്‍ഷിപ്പ് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രവും സഹിതം ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0480 2706100 എന്ന നമ്പറില്‍ ബന്ധപ്പെടാം.