മൂല്യവർധിത രംഗത്തെ പുത്തൻ ആശയങ്ങൾ അറിയാൻ ട്രെയിനിങ്.

തൃശ്ശൂർ :

ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രൊജക്റ്റുകൾ പരിചയപ്പെടുത്തുന്ന ട്രെയിനിങ് ആരംഭിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റെർപ്രെണർ ഡെവലപ്പ്മെന്റ് (KIED)ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയാണ് അഗ്രോ ഇൻക്കുബിലേഷൻ ഫോർ സസ്റ്റൈനബിൾ എന്റെർപ്രെണർഷിപ്പ്(ARISE).

ഭക്ഷ്യ സംസ്‌ക്കരണ /മൂല്യവർധിത ഉൽപന്നങ്ങളിലെ വിവിധ സംരംഭകത്വങ്ങൾ പ്രോത്സാഹിപ്പിക്കുക, മൂല്യ വർധിത ഉൽപന്നങ്ങളുടെ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ ട്രെയിനിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ ജില്ലകളിൽ നടത്തിയ ഒന്നാം ഘട്ട പരിശീലനത്തിന്റെ തുടർച്ചയായാണ് രണ്ടാം ഘട്ട പരിശീലനം നടത്തുന്നത്. ഇതിന്റ ഭാഗമായി ചെറുകിട സംരംഭകർക്ക് തുടങ്ങുവാൻ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന സെഷനുകൾ സംഘടിപ്പിക്കും.

ജൂൺ 30 ന് മത്സ്യവുമായി ബന്ധപ്പെട്ടും ജൂലൈ 14 ന് പഴം പച്ചക്കറിയുമായി ബന്ധപ്പെട്ടു മുള്ള സൗജന്യ ഓൺലൈൻ സെഷനുകളാണ് നടക്കുക.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി കെ ഐ ഇ ഡിയുടെ വെബ്സൈറ്റായ www.kied.info സന്ദർശിക്കുകയോ 7403180193, 9605542061 എന്നീ നമ്പറുകളിലോ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.

Related Posts