മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് പൾസ് ഓക്സി മീറ്റർ സംഭാവന നൽകി എൻ എസ് എസ് യൂണിറ്റ്.
മുല്ലശ്ശേരി:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൻമേനാട് എം എ എസ് എം എച്ച് എസ് എസ് സ്കൂളിലെ എൻ എസ് എസ് യൂണിറ്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി. രണ്ട് പൾസ് ഓക്സിമീറ്ററുകളാണ് പഞ്ചായത്തിലേക്ക് കൈമാറിയത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം ജെ സെബാസ്റ്റ്യൻ, കോർഡിനേറ്റർ സി ഐ ബിജി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി ജയരാജ്, വൈസ് പ്രസിഡന്റ് രാജശ്രീ ഗോപകുമാർ, പ്രിൻസിപ്പാൾ വി എം കരീം, മെമ്പർ ക്ലെമൻറ് ഫ്രാൻസിസ് തുടങ്ങയവർ സന്നിഹിതരായിരുന്നു.