മേലൂർ പുഷ്പഗിരി എട്ടാം വാർഡിൽ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് നൽകി സൗമ്യ മോഹൻ ദാസ്.

മേലൂർ:

മേലൂർ പഞ്ചായത്ത് പുഷ്പഗിരി എട്ടാം വാർഡിൽ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ച് പഞ്ചായത്തംഗം സൗമ്യ മോഹൻ ദാസ്. കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും മെമ്പര്‍ സൗമ്യ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ആർ ആർ ടി പ്രവർത്തകർ, സേവഭാരതിയുടേയും ബിജെപിയുടേയും പ്രവർത്തകരുടെ എല്ലാം കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമായിട്ടാണ് വാര്‍ഡിലെ മുഴുവന്‍ വീട്ടുകളിലേക്കും പച്ചക്കറി കിറ്റുകളെത്തിച്ചത്. കിറ്റുകളുടെ വിതരണോദ്ഘാടനം ബി ജെ പി മധ്യമേഖല വൈസ് പ്രസിഡണ്ട് കെ എ സുരേഷ് നിര്‍വ്വഹിച്ചു. മെമ്പര്‍ സൗമ്യ മോഹന്‍ദാസ്, പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി ആർ ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

ബൂത്തിലെ മുഴുവന്‍ പ്രവര്‍ത്തകരുടേയും ശ്രമ ഫലമായിട്ടാണ് കിറ്റുകള്‍ തയ്യാറാക്കി മൂന്ന് മേഖലകളായി തിരിച്ചാണ് മുഴുവന്‍ വീട്ടുകളിലും കിറ്റുകളെത്തിച്ചത്. ബി ജെ പി പ്രവര്‍ത്തകരായ മോഹന്‍ ദാസ് മുണ്ടോലി, എം എം ശിവരാജന്‍, സുബീഷ് എം കെ, വിജി മോഹനന്‍, എ എ ജയന്‍, പ്രിജേഷ് കണ്ണന്‍, സുബ്രന്‍ മംഗലത്ത്, സുമേഷ് പേരുക്കുടി, വിഷ്ണു പി എസ്, രാമകൃഷ്ണന്‍, ദിവ്യ സൂബീഷ്, പ്രീജ പി ടി, രേഷ്മ പ്രിജേഷ്, സരിത ഗിരീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

Related Posts