മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് സബ് സി ഡി വിതരണം ചെയ്തു.

മുള്ളൂർക്കര:
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ കൊവിഡ് 19 ൻ്റെ ഭാഗമായി 141 കുടുംബശ്രീ യൂണിറ്റുകൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി പ്രകാരം ലഭിച്ച 12955000 രൂപയുടെ പലിശ സബ്സിഡിയായ 1094833 രൂപയുടെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ മേലെടത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ജലജ ശിവദാസ് സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ മനോജ്, ബ്ലോക്ക് മെമ്പർ നസീബ, സെക്രട്ടറി അൻസാർ അഹമ്മദ്, മെമ്പർ സെക്രട്ടറി ഇ വി സഫിയ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ലതമോഹനൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.