മാള ഐ എസ് ടി പള്ളി കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനുള്ള ഡൊമിസിലിയറി കെയർ സെന്ററിനായി വിട്ടുനൽകി.
മാള ഐ എസ് ടി പള്ളിയിൽ ഡൊമിസിലിയറി കെയർ സെന്റർ

മാള:
കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനുള്ള ഡൊമിസിലിയറി സെന്ററിനായി മാള ഐ എസ് ടി പള്ളി വിട്ടു നൽകി. 50 കിടക്കകൾ സജ്ജീകരിക്കാൻ സൗകര്യമുള്ള ഇവിടെ നിലവിൽ 30 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. പള്ളി ഹാൾ വിട്ടുനൽകിയതോടെ പ്രാർഥനക്കും മറ്റുമായി മുകൾനിലയിൽ താത്കാലിക സൗകര്യം ഏർപ്പെടുത്തി. പള്ളി വിട്ടുതരാൻ തയ്യാറാണെന്ന് പള്ളി അധികൃതർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.