മാള ഗ്രാമപഞ്ചായത്തിലെ പറയന്‍തോടിന്റെ ശുചീകരണം തുടങ്ങി.

മാള:

മാള ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന അണ്ണല്ലൂര്‍ പറയന്‍തോടിന്‍റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ശുചീകരണം നടക്കുന്നത്. 2018-19 പ്രളയ സമയത്ത് തോട്ടില്‍ അടിഞ്ഞു കൂടിയ ചെളിയും പായാലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.

അണ്ണല്ലൂര്‍ മുതല്‍ മുഴിക്കക്കടവ് വരെയുള്ള ആറര കിലോമീറ്റര്‍ ദൂരമാണ് ശുചീകരണം നടക്കുന്നത്. 2021-22 വര്‍ഷത്തെ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് നാല് ലക്ഷം ചെലവഴിച്ചാണ് പറയന്‍ തോട് ശുചീകരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സാബു പോള്‍ എടാട്ടുകാരന്‍, സ്ഥിരം സമിതി അംഗങ്ങളായ ജയാ ബിജു, ജിജു മാടപ്പള്ളി, വാര്‍ഡ് മെമ്പര്‍ പ്രീജ സലിം, പഞ്ചായത്ത് സെക്രെട്ടറി ടി ജി മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts