മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കും.

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കു ചേരണമെന്ന് കലക്ടർ എസ് ഷാനവാസ്‌.

തൃശ്ശൂർ:

മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ചകളില്‍ തൊഴിലിടങ്ങളിലും ശനിയാഴ്ചകളില്‍ പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ശുചീകരണം നടത്തി ഡ്രൈ ഡേ ആചാരിക്കണമെന്നും എല്ലാ ഓഫീസുകളിലും ഈ നിര്‍ദ്ദേശം പാലിക്കണമെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. ജൂൺ 5, 6 ദിനങ്ങളില്‍ എല്ലാവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുക്, ഈച്ച, എലി തുടങ്ങിയവ വരുന്ന സാഹചര്യം ഒഴിവാക്കി ശുചിത്വം ഉറപ്പാക്കണം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കു ചേരണമെന്നും കലക്ടര്‍ അറിയിച്ചു.

Related Posts