എല്ലാ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ആരോഗ്യ പ്രവർത്തകർ , കുടുംബശ്രീ, ആശ, വാര്‍ഡ് സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണ പരിപാടി ജൂണിൽ തുടങ്ങും.
മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണ പരിപാടി സംസ്ഥാനത്ത് എല്ലായിടത്തും ജൂൺ 4, 5, 6 തിയ്യതികളിൽ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനതലത്തിൽ ജനകീയമായി നടത്തപ്പെടുന്ന ഈ പരിപാടിയെക്കുറിച്ച് ചിട്ടയായ ഒരു പരിശീലനം കിലയുടെ നേതൃത്വത്തിൽ മെയ് 31, ജൂൺ 1 എന്നീ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 1 മണിവരെ ഓൺലൈനായി നടത്തുന്നതാണ്. സംസ്ഥാന ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ, ആശ, വാര്‍ഡ് സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഒരു പൗരബോധന പരിപാടിയെന്ന നിലയിലും ഏവരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലനമായതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
പരിശീലനത്തിന്റെ ആദ്യ ദിവസം മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും. രണ്ടാം ദിവസം മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ക്ലാസുകൾ നയിക്കും.
മഴക്കാല പൂർവ്വ ശുചീകരണം-ആവശ്യകതയും സ്വീകരിക്കേണ്ട സമീപനവും, ഗാർഹിക തലം, സ്ഥാപനതലം, സാമൂഹിക തലം, പൊതുതലം എന്നിവടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അജൈവമാലിന്യ പരിപാലനം, ആരോഗ്യ പരിരക്ഷയും മാലിന്യ നിർമ്മാർജ്ജനവും, മഴക്കാല പൂർവ ശുചീകരണത്തിന്റെ പിന്തുണാ സംവിധാനങ്ങൾ എന്നീ വിഷയങ്ങളാണ് ഒന്നാം ദിവസം കൈകാര്യം ചെയ്യുക. രണ്ടാം ദിവസം മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും, മഴക്കാല രോഗങ്ങളും അവയുടെ ലക്ഷണങ്ങളും, എടുക്കേണ്ട നടപടികള്‍ തുടങ്ങിയവയാണ് ഉള്ളടക്കം. സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടാകും.
കിലയുടെ ഫേസ്ബുക്ക്-യൂട്യൂബ് ചാനലിലൂടെയാണ് (https://www.facebook.com/kilatcr | https://www.youtube.com/kilatcr) പരിശീലനം.