മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എം എൽ എ, കെ കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു.
മഴക്കാല മുന്നൊരുക്കങ്ങൾ; അവലോകന യോഗം ചേര്‍ന്നു.
കൊടകര:
ശുചീകരണം, മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കേണ്ട മഴക്കാല മുന്നൊരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. നോഡല്‍ ഓഫീസറും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ പി ആർ അജയ്‌ഘോഷ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചു.
മുകുന്ദപുരം, ചാലക്കുടി എന്നീ താലൂക്കുകളിലെ തഹസില്‍ദാര്‍മാരും, വിവിധ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. ഒന്നിടവിട്ട ദിവസങ്ങളില്‍ വകുപ്പുകളുടെ നടപടികള്‍ വിലയിരുത്താന്‍ എം എൽ എ നിര്‍ദ്ദേശിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ പ്രിന്‍സ് തയ്യാലക്കല്‍, അശ്വതി വിബി, ടി എസ് ബൈജു, കെ എം ബാബുരാജ്, മോഹനന്‍, അജിത രാധാകൃഷ്ണന്‍, മനോജ്, ഇ കെ അനൂപ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി എസ് പ്രിന്‍സ്, സരിത രാജേഷ്, അഡ്വ. അല്‍ജോ പുളിക്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.