മഴക്കാല മുന്നൊരുക്കം; ഓണ്‍ലൈന്‍ പരിശീലനം നല്‍കും.

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ജില്ലാ ആസൂത്രണ സമിതി ഓഫീസ് മുഖേന മെയ് 26, 27 തിയതികളിലായാണ് പരിശീലനം. പരിശീല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍വ്വഹിക്കും.
മഴക്കാല മുന്നൊരുക്കങ്ങള്‍, മഴക്കാലത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസര്‍ ജോയ് ജോണ്‍, കൊവിഡ് 19 ട്രെയിനിങ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ജില്‍ഷോ എന്നിവര്‍ ക്ലാസുകളെടുക്കും.
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എൻ കെ ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ എ രാജന്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ പ്രദീപ് ടി എ ജില്ലാ ദുരന്ത നിവാരണ പ്ലാന്‍ കോഡിനേറ്റര്‍ നൗഷാബ നാസ് തുടങ്ങിയവര്‍ പങ്കെടുക്കും.