പുലിമുട്ട് നിര്‍മാണം വേഗത്തിലാക്കും.
മഴക്കാല മുന്നൊരുക്കം; കയ്പമംഗലത്ത് ഉന്നതതല യോഗം ചേര്‍ന്നു.
വിവിധ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മഴക്കാല മുന്നൊരുക്കം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.
കടല്‍ക്ഷോഭം, കാലവര്‍ഷക്കെടുതികള്‍ എന്നിവ നേരിടുന്നതിന് പെരുംതോട്, ഇടതോടുകള്‍, കാനകള്‍ എന്നിവ അടിയന്തരമായി വൃത്തിയാക്കും. ജിയോബാഗ്, പുലിമുട്ട് നിര്‍മാണം എന്നിവ ത്വരിതപെടുത്തും. കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ കാലവര്‍ഷ, കടല്‍ക്ഷോഭ കെടുതികളെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
യോഗത്തില്‍ കയ്പമംഗലം മണ്ഡലം ദുരന്തനിവാരണ നോഡല്‍ ഓഫീസര്‍ കൂടിയായ മതിലകം ബി ഡി ഒ എസ് വിക്രമന്‍ ആശാരി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എസ് സലീഷ്, ജോയിന്റ് ബി ഡി ഒ ആശ, തഹസില്‍ദാര്‍ കെ ജ്യോതി, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ ജില്ലാ പഞ്ചായത്തംഗങ്ങള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.