മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ചെയ്യേണ്ടുന്ന ചുമതലകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുമാണ് പരിശീലനം നല്‍കിയത്.
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു.
തൃശ്ശൂർ:
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെക്കുറിച്ച് തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം/ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കാണ് രണ്ട് ദിവസങ്ങളിലായി ക്ലാസുകള്‍ സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
മഴക്കാല പൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ ചെയ്യേണ്ടുന്ന ചുമതലകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുമാണ് പരിശീലനം നല്‍കിയത്. കൂടാതെ ജനങ്ങള്‍ക്ക് നല്‍കേണ്ട ജാഗ്രതാ മുന്നറിയിപ്പുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ എടുക്കേണ്ട നടപടികള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍, അണുനശീകരണം എന്നിവയെക്കുറിച്ചും ദുരന്തനിവാരണ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ജോണ്‍ ജോര്‍ജ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഫോര്‍ കൊവിഡ് 19 ഡോ. ജില്‍ഷോ ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു.
ജില്ലയില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ പ്രഥമ ശുശ്രൂഷ, തിരച്ചില്‍ ഒഴിപ്പിക്കല്‍ - രക്ഷപ്പെടുത്തല്‍, ദുരന്ത മുന്നറിയിപ്പ്, ക്യാമ്പ് മാനേജ്‌മെന്റ് എന്നിങ്ങനെ നാല് ടീമുകള്‍ ആക്കിയാണ് തരം തിരിച്ചിട്ടുള്ളത്. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ടി എ പ്രദീപ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ എ രാജന്‍, ജില്ലാ ദുരന്ത നിവാരണ പ്ലാനിങ് കോഡിനേറ്റര്‍ നൗഷാബ നാസ് എന്നിവര്‍ പങ്കെടുത്തു.