മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം:
കേരളത്തിൽ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രാദേശിക ഭവന സന്ദർശനങ്ങളിലൂടെ സമാഹരിച്ച ഡിജിറ്റൽ പഠനോപകരണങ്ങളുടെ ആദ്യ ഘട്ട വിതരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
നെറ്റ് വർക്ക് കണക്ടിവിറ്റി ഇല്ലാത്ത ഇടങ്ങളിൽ അടിയന്തിരമായി അത് ഏർപ്പാടാക്കും. അതിനായി സർവ്വീസ് ദാതാക്കളുടെ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. 200 ടാബുകൾ മന്ത്രിയിൽ നിന്നും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ എസ് ന്തോഷ് കുമാർ ഏറ്റുവാങ്ങി.