മിഴിവ് 2021; പ്രോത്സാഹന സമ്മാനം നൽകി.

തൃശ്ശൂർ:

ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ വീഡിയോഗ്രാഫി മത്സരം 'മിഴിവ് - 2021ൽ പ്രോത്സാഹന സമ്മാനം നേടിയ കെ കെ ഷമീറിന് കലക്ടർ ഹരിത വി കുമാർ സർട്ടിഫിക്കറ്റ് നൽകി. 'നിങ്ങൾ കണ്ട വികസന കാഴ്ച' എന്ന വിഷയത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അഴീക്കോട് മുനയ്ക്കൽ ബീച്ചിൻ്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഷമീർ വീഡിയോ തയ്യാറാക്കിയത്. 5000 രൂപയും സർട്ടിഫിക്കറ്റുമായിരുന്നു പ്രോത്സാഹന സമ്മാനം. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ് കെ കെ ഷമീർ. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ അസിസ്റ്റൻ്റ് കലക്ടർ സൂഫിയാൻ മുഹമ്മദ്, ജില്ലാ വികസന കമ്മീഷ്ണർ അരുൺ കെ വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related Posts