മഴ പെയ്താൽ ചോരുന്ന ഭവനത്തിന് കുടയായ് എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റി.
അഴീക്കോട്:
തോരാമഴയത്ത് പണി പൂർത്തീകരിക്കാത്ത ചോരുന്ന വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് കുടയൊരുക്കി എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റി. എറിയാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഒരു ഉമ്മയും കൊച്ചുമകളും മാത്രം താമസിക്കുന്ന വീടിനാണ് എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉറപ്പുള്ള മേൽക്കൂര വാർത്ത് നൽകിയത്. സാമ്പത്തിക പരാധീനതയുള്ള നിർധനരായ കുടുംബത്തിന്റെ ആവശ്യം മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളിയെ അറിയിച്ചതിനെ തുടർന്ന് സി പി ഐ, എ ഐ വൈ എഫ് പ്രവർത്തകർ സേവനത്തിന് സന്നദ്ധരാവുകയായിരുന്നു.
എ ഐ വൈ എഫ് മേഖല നേതാക്കളായ ഇ എ അഭിമന്യു, ഗിരീഷ് സദാനന്ദൻ, സുരേന്ദ്രൻദാസ്, പി കെ ആഷിക്ക്, യു എ ഷാജി, യൂണിറ്റ് പ്രസിഡണ്ട് ജോഷി ജോസ്, സി പി ഐ പ്രവർത്തകരായ ടി കെ സനി, ജാൻസി ജോസഫ്, ദേവൻ, മാക്സിൻ, സി പി ഐ മൂന്നുപീടിക മാർതോമ ബ്രാഞ്ച് സെക്രട്ടറി കെ എ മുഹമ്മദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം സെക്രട്ടറി സി കെ ശ്രീരാജ്, മണ്ഡലം കമ്മറ്റി അംഗം കെ എ ഷിഹാബ്, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീന റാഫി, സി പി ഐ മണ്ഡലം കമ്മറ്റി അംഗം പി എച്ച് റാഫി എന്നിവർ സന്നിഹിതരായിരുന്നു.