മാസപ്പിറവി ദൃശ്യമായില്ല; ബലി പെരുന്നാൾ ജൂലൈ 21 ബുധനാഴ്ച; നാളെ ദുൽഹിജ്ജ ഒന്ന്.

കേരളത്തിലെവിടേയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ ദുൽഖഅദ് മുപ്പത് പൂർത്തിയാക്കി ദുൽഹിജ്ജ ഒന്ന് ജൂലൈ 12 ന് തിങ്കളാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. ദുൽഹിജ്ജ 10 ജൂലൈ 21 ന് ബുധനാഴ്ച വലിയ പെരുന്നാൾ ആയിരിക്കുമെന്നും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും ഇക്കാര്യം അറിയിച്ചു.

Related Posts