രോഗബാധിതർക്കും, സഹായത്തിനു ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി.
മഹാമാരി കാലത്ത് മഹനീയ മാതൃക ആയി വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ സിജി സുരേഷ്.

തൃശ്ശൂർ: വലപ്പാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കണ്ടയ്‌ന്മെന്റ് സോൺ ആവുകയും കൊവിഡ് പോസിറ്റീവ് ദിനംപ്രതി വർദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധിതർക്കും, സഹായത്തിനു ഒപ്പമുള്ള കുടുംബാംഗങ്ങൾക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനത്തിന് ഗ്രാമ പഞ്ചായത്ത് മെമ്പർ സിജി സുരേഷ് ആണ് നേതൃത്വം കൊടുക്കുന്നത്. നിസ്വാർത്ഥ സേവനവുമായി ഭക്ഷണം പാചകം ചെയ്തു കൊടുക്കുന്നതിനായി ഷാജി പാങ്ങടത്തിന്റെ കുടുംബവും മുന്നോട്ടു ഇറങ്ങിയതോടെ പ്രദേശവാസികളും ഈ സൽ കർമ്മത്തിൽ പങ്കാളികളാവാൻ മുന്നോട്ട്വന്നു.
ജെൻസൺ വലപ്പാട്, സുനിൽ ദത്ത് തണ്ടാശ്ശേരി, സിനോജ് പി എസ്, ബാബു മാസ്റ്റർ, ഉണ്ണികൃഷ്ണൻ, ഷൗക്കത്തലി, ഷൈനി സിജിത്ത്, ബിന്ദു ഷാജി, വസന്ത മണികണ്ഠൻ, സൂര്യ സുജിത്ത്, ഷാബിത പ്രജിത്ത്, വിദ്യാ ബാലചന്ദ്രൻ, ശ്രീജിത്ത് കെ സി, നിധീഷ്, മിഥുൻ, ഉല്ലാസ്, ഓമന ദാസൻ, അമ്മിണി, ഷബിൻ, ശ്രീക്കുട്ടി, എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ജീവ കാരുണ്യ പ്രവർത്തനത്തിന് ഊർജ്ജം പകരുന്നത് .