മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഔദ്യോഗികമായി രാജി സമർപ്പിച്ചു.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഹോട്ടലുകളിലും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാന്‍ ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് മേധാവി പരംബിർ സിങ്ങാണ് പരാതി നൽകിയത്. ദേശ്മുഖിന് എതിരായ പരംബീർ സിങ്ങിന്റെ ആരോപണങ്ങളിൽ സി.ബി.ഐയോട് പ്രാഥമിക അന്വേഷണം നടത്താനും 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമർപ്പിച്ചത്.

Related Posts