കൊവിഡ് കുതിച്ചുയരുന്നു; മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മുതൽ സമ്പൂർണ ലോക്ക്ഡൗൺ.
മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക്.
മുംബൈ:
കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ഇന്ന് രാത്രി 8 മണി മുതൽ സമ്പൂർണ ലോക്ഡൗൺ നിലവിൽ വരും. ലോക്ഡൗണിനായി പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി.
അവശ്യസേവനങ്ങളും മെഡിക്കൽ ആവശ്യങ്ങൾക്കും വാക്‌സിനേഷനും അല്ലാതെ പൊതു ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ഗതാഗതത്തിനും നിയന്ത്രണം ബാധകമാണ്. സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമേ പൊതു ഗതാഗതം ഉപയോഗിക്കാനാകൂ. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഹാജർനില 15 ശതമാനം മാത്രമേ പാടുളളൂ. വിവാഹചടങ്ങുകൾക്ക് 25 പേർക്ക് മാത്രമാണ് അനുമതി.
67468 പേർക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. 568 പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങാൻ തീരുമാനിച്ചത്.