മിൽക്ക് ഷെഡ് ഡെവലപ്പ്മെൻ്റ് പദ്ധതിയിലേക്ക് ക്ഷീരകർഷകർക്ക് അപേക്ഷിക്കാം.
തൃശ്ശൂർ :
ക്ഷീരവികസന വകുപ്പിൻ്റെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മിൽക്ക് ഡെവലപ്മെൻ്റ് പദ്ധതികളിലേയ്ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ക്ഷീര കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു പശു യൂണിറ്റ്, 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, തൊഴുത്ത് നിർമാണത്തിനുള്ള ധനസഹായം തുടങ്ങി പദ്ധതികൾക്കുള്ള അപേക്ഷകളാണ് സ്വീകരിച്ച് തുടങ്ങിയത്. താല്പര്യമുള്ള ക്ഷീരകർഷകർക്ക് തൃശ്ശൂർ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങൾ വഴിയോ അതാത് ബ്ലോക്ക്തല ക്ഷീരവികസന യൂണിറ്റുകളിൽ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം.
ജൂൺ 25 വെള്ളിയാഴ്ച്ചയാണ് പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി. ഫോൺ : 0487 2321660.
.