മത്സ്യ തൊഴിലാളികളും, തീരദേശ വാസികളും ജാഗ്രത പാലിക്കുക.
മൽസ്യ തൊഴിലാളി ജാഗ്രത നിർദേശം.

തിരുവനന്തപുരം:
കേരളം, കർണാടക, ലക്ഷദ്വീപ്, കന്യാകുമാരി, ശ്രീലങ്കയുടെ കിഴക്കൻ തീരങ്ങൾ എന്നീ സമുദ്രഭാഗങ്ങളിൽ മെയ് 27, 28 ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് രാത്രി 11:30 വരെ 3 മുതൽ 3.8 മീറ്റർ ഉയരത്തിൽ പൊഴിയൂർ മുതൽ കാസർഗോഡ് വരെയും മെയ് 28 രാത്രി 11:30 വരെ 3.5 മുതൽ 4 മീറ്റർ ഉയരത്തിൽ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയും ശക്തമായ തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.