യൂത്ത് കോൺഗ്രസ്‌ രാജീവ്ഗാന്ധി യൂണിറ്റ്, പല്ല - കല്ലുംകടവ് - പൈനൂരിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

എടത്തിരുത്തി: യൂത്ത് കോൺഗ്രസ്‌ രാജീവ്ഗാന്ധി യൂണിറ്റ്, പല്ല - കല്ലുംകടവ് - പൈനൂരിന്റെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനത്തിൽ പതാക ഉയർത്തലും, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സർവോത്തമൻ പി ആർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഫ്സൽ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് ആസിഫ്, ആശംസകൾ അർപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് നിയാസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് സലീം, ബൂത്ത്‌ പ്രസിഡണ്ട് സുജിത്ത്, റാഷിൻ, അക്കു, വിജയകുമാർ, ജാസിർ, യാസിർ, ആദിത്യൻ, സിദ്ദിഖ്ക്ക, തുടങ്ങിയവർ നേതൃത്വം നൽകി.

Related Posts