അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 135 പേര് കോവിഡ് ബാധിച്ച് മരിച്ചു; വിശദീകരണം തേടി അലഹബാദ് ഹൈക്കോടതി.
ഉത്തർപ്രേദേശ്:
യുപിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 135 ഉദ്യോഗസ്ഥർ കോവിഡ് ബാധിച്ച് മരിച്ചു. സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ എന്തുകൊണ്ട് കമ്മീഷന് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നിയമലംഘനത്തിത്തിന് കമ്മീഷനെതിരെ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ എടുത്തില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ വര്‍മയും അജിത് കുമാറും കുറ്റപ്പെടുത്തി.