ജൂൺ 13ന് ഉക്രെയ്‌നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം.
യൂറോ കപ്പിനുള്ള ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഫ്രാങ്ക് ഡി ബോയർ.
ആംസ്റ്റര്‍ഡാം:
യൂറോ കപ്പിനുള്ള ഇരുപത്തിയാറംഗ ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഫ്രാങ്ക് ഡി ബോയർ. ലിവർപൂൾ താരം ജോർജിനോ വൈനാൾഡമാണ് നായകൻ. പരുക്കേറ്റ് പിൻമാറിയ ക്യാപ്റ്റൻ വിർജിൽ വാൻഡൈക്കിന് പകരമാണ് വൈനാൾഡം നായകനാവുന്നത്. മെംഫിസ് ഡീപേ,ഫ്രങ്കി ഡി ജോംഗ്, മത്യാസ് ഡി ലൈറ്റ്, ഡാലി ബ്ലൈൻഡ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. സാധ്യതാ ടീമിലെ എട്ട് പേരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. ജൂൺ 13ന് ഉക്രെയ്‌നെതിരെയാണ് ഹോളണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ മാസിഡോണിയ, ഓസ്‌ട്രിയ എന്നിവരാണ് ഹോളണ്ടിന്റെ മറ്റ് എതിരാളികൾ. യൂറോ കപ്പിന് മുൻപ് ഹോളണ്ട് രണ്ട് സന്നാഹമത്സരങ്ങളിലും കളിക്കും.