‘യൂറോ 2020’ക്ക്‌ ജൂൺ 11ന്‌ തുടക്കം.

കൊവിഡ്‌ കാരണം ഒരു വർഷം നീട്ടിവെച്ച യൂറോകപ്പ് ഫുട്ബോളിന് ജൂൺ 11ന്‌ തുടക്കം.

ലണ്ടൻ:

കൊവിഡ്‌ കാരണം ഒരു വർഷം നീട്ടിവച്ച ‘യൂറോ 2020’ക്ക്‌ ജൂൺ 11ന്‌ തുടക്കം. ഇന്ത്യൻ സമയം രാത്രി 6.30, 9.30, 12.30 സമയങ്ങളിലാണ്‌ മത്സരങ്ങൾ. ജൂലൈ 11 രാത്രി 12.30ന്‌ ലണ്ടനിലാണ്‌ ഫൈനൽ. യൂറോയുടെ 60 വർഷത്തിന്റെ  ചരിത്രത്തിലാദ്യമായി 11 രാജ്യങ്ങളിലാണ്‌ മത്സരങ്ങൾ നടക്കുക. ലണ്ടൻ, സെവിയ്യ, ഗ്ലാസ്‌ഗോ, കോപൻഹാഗെൻ, ബുഡാപെസ്‌റ്റ്‌, ആംസ്‌റ്റർഡാം, റോം, മ്യൂണിക്ക്‌, ബാക്കു, സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌, ബുക്കാറെസ്‌റ്റ്‌ എന്നിവയാണ്‌ വേദികൾ.

ആകെ 24 ടീമുകളും ആറ്‌ ഗ്രൂപ്പുകളുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട്‌ സ്ഥാനക്കാർ നോക്കൗട്ടിലേക്ക്‌ മുന്നേറും. ഒപ്പം മികച്ച നാല്‌ മൂന്നാം സ്ഥാനക്കാരും ഉണ്ടാകും. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ലോക ചാമ്പ്യൻമാരായ ഫ്രാൻസ്‌, ലോക റാങ്കിങ്‌ പട്ടികയിൽ ഒന്നാം റാങ്കുകാരായ ബൽജിയം,  സ്‌പെയ്‌ൻ, ജർമനി, ഇംഗ്ലണ്ട്‌, നെതർലൻഡ്‌സ്‌, ഇറ്റലി തുടങ്ങിയ വമ്പൻമാരാണ്‌ കിരീട സാധ്യതയിൽ മുന്നിൽ.

Related Posts