സ്വിറ്റ്സർലൻഡിനെ പിടിച്ചു കെട്ടി വെയിൽസ് (1-1).
യൂറോ 2021.
രാജ്യാന്തര മത്സരത്തിൽ വെയിൽസും സ്വിറ്റ്സർലൻഡും തമ്മിലുള്ള ആദ്യ സമനില.
ബാക്കുവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ സ്വിറ്റ്സർലൻഡിനെതിരെ 1-1 സമനിലയോടെ വെയിൽസ് യൂറോ 2021ൽ മികച്ച തുടക്കം. നേരത്തെ ആദ്യ പകുതിയിൽ ഇരു ടീമും നിർണായക നീക്കങ്ങൾ നടത്തിയെങ്കിലും കീപ്പാർമാരുടെ ഉഗ്രൻ സേവുകൾ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. പിന്നീട് രണ്ടാം പകുതിയുടെ ആദ്യ മിനുട്ടുകളിൽ (49 മിനിറ്റിനുശേഷം) ബ്രെൽ എംബോളോ സ്വിറ്റ്‌സർലൻഡിനെ മുന്നിലെത്തിച്ചു. ആ ഗോളിന് അധികം ആയുസ്സില്ലാത്ത പോലെ കീഫർ മൂറെയിലൂടെയാണ് വെയിൽസ് തിരിച്ചുമടിച്ചു മികച്ച സമനില നേടിയത്.
പിന്നീട് ഇരു ടീമുകളും നിരന്തരം മുന്നേറ്റങ്ങൾ നടത്തുന്നതിനിടയിൽ സ്വിസിന്റെ മരിയോ ഗാവ്രനോവിച്ചിന്റെ ഗോൾ ശ്രമം വാർ ഓഫ്‌സൈഡായി ഗോളല്ലെന്നത് വെയിൽസിന് ആശ്വാസം ലഭിച്ചു. വിജയത്തിനൊത്ത സമനിലയാണ് വെയിൽസ് ഒരു പോയിന്റ്ലൂടെ നേടിയത്. അഞ്ച് വർഷം മുമ്പ് ഫ്രാൻസിൽ നടന്ന അവസാന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനലിസ്റ്റായ വെയിൽസിന് ഒരുപക്ഷേ ഭാഗ്യമുണ്ടെങ്കിൽ ഇത്തവണ ഈ ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
വെയിൽസിന്റെ റെക്കോർഡ് ഗോൾ സ്‌കോറർ ആയ ഗരത് ബയിൽ അവസാന 11 കളികളിൽ നിന്ന് ഗോൾ നേടിയിട്ടില്ല എന്നത് ഏറെ വെല്ലുവിളി സ്രഷ്ടിച്ചിരുന്നു. 2011 ൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ബൈലിന്റെ ഇരട്ടഗോളിലാണ് വെയിൽസ് ജയിച്ചത് എന്നതും കോച്ചിന് പ്രതീക്ഷ നൽകിയത്.
കളിയുടെ തുടക്കത്തിൽ 15 മിനിറ്റിനുശേഷം ഡാനിയൽ ജെയിംസിലൂടെ ഇടതുവശത്ത് നിന്ന് വെയിൽസിന് ആദ്യ അവസരം ലഭിച്ചു, മൂർ നടത്തിയ ശ്രമം സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ യാൻ സോമറിന്റെ സേവ് വലയിലേക്ക് നീങ്ങുമെന്നുറപ്പിച്ച പന്തിനെ തട്ടിയകറ്റി. നിമിഷങ്ങൾക്ക് ശേഷം മൂർ പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം തുടരാൻ അദ്ദേഹത്തിന് സാധിച്ചു.
തുടർന്ന് സ്വിറ്റ്സർലൻഡ് നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. ഫാബിയൻ ഷാറിന്റെ പോസ്റ്റ്-ഫ്ലിക്കിൽ നിന്ന് വാർഡ് സമർത്ഥമായി സംരക്ഷിക്കുകയും ചെയ്തു. ബേലിന്റേയും ജെയിംസിന്റേയും വേഗത ഉപയോഗപ്പെടുത്താനുമായിരുന്നു വെയിൽസിന്റെ പദ്ധതി. കളിയുടെ ആദ്യ പകുതി അവസാനിച്ചതോടെ സ്വിറ്റ്സർലൻഡിന്റെ സമ്മർദ്ദം വർദ്ധിച്ചു, മൂന്ന് തവണ ലക്ഷ്യം കണ്ടെത്തുന്നതിൽ ഹാരിസ് സെഫെറോവിച്ച് പരാജയപ്പെട്ടു. അവസാന മിനിറ്റുകളിൽ നിരന്തരം ആക്രമണം അഴിച്ചു വിട്ട സ്വിസ് മുന്നേറ്റ നിരക്ക് പക്ഷേ ഗോൾ കണ്ടെത്താൻ കഴിഞ്ഞതുമില്ല.
ഗാവ്രനോവിച്ച് നേടിയ ഗോൾ വി എ ആർ പരിശോധനയിലൂടെ ഓഫ് സൈഡ് വിധി വന്നതോടെ സ്വിസിന്റെ അവസാന ശ്രമവും പാളി. അതിനിടയിൽ എംബോളോ മറ്റൊരു ശ്രമം നടത്താൻ ശ്രമിച്ചെങ്കിലും ബാറിനു മുകളിലൂടെ പോയി. ഗ്രൂപ്പിൽ നിന്നും ഇറ്റലിക്കൊപ്പം മുന്നേറുന്നതിന് ഈ ഒരു പോയിന്റ് വെയിൽസിനാണ് മുൻതൂക്കം നൽകുന്നത്.
ഇക്ബാൽ മുറ്റിച്ചൂർ.