യൂറോ 2021; റഹീം സ്റ്റെർലിംഗിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തി.

ഞായറാഴ്ച വെംബ്ലിയിൽ നടന്ന യൂറോ 2021 ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ 1-0ന് തോൽപ്പിച്ചു, റഹീം സ്റ്റെർലിംഗ് ആണ് ഏക ഗോൾ നേടിയത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ഒരിക്കലും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിട്ടില്ല എന്ന പേരുദോഷം ഇത്തവണ മാറ്റി കുറിച്ചു.

2018 ലെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ മധുര പ്രതികാരം കൂടി ആയി ഇത്.

ഗോളില്ലാത്ത ആദ്യ പകുതിയിൽ ഇംഗ്ലണ്ടാണ് മുൻ‌തൂക്കം നേടിയത്, എന്നാൽ രണ്ടാം പകുതിയിൽ ക്രൊയേഷ്യ വേഗത കൈവരിച്ചു, അവരുടെ സൂപ്പർ താരം ലൂക്കാ മോഡ്രിക് നിരന്തരം ഗോളി ലേക്കുള്ള ശ്രമം നടത്തി, ഇംഗ്ലണ്ട് കീപ്പ് പിക്ക്ഫോർഡ് മികച്ച സേവ്കളിലൂടെ ക്രൊയേഷ്യൻ ആക്രമണത്തെ നേരിട്ടു.

കളിയുടെ അമ്പത്തി ഏഴാം മിനുട്ടിൽ കാൽവിൻ ഫിലിപ്സിന്റെ ക്രോസിൽ റഹീം സ്റ്റെർലിംഗ് ക്രൊയേഷ്യൻ ഡിഫൻസിനെയും കീപ്പറെയും നോക്കി നിർത്തി മനോഹരമായി പന്ത് വലയിലേക്ക് സ്കോർ ചെയ്തു,

ഇടയ്ക്ക് ഇവാൻ പെരിസിക്ക് ഗോളിനായി ശ്രമം നടത്തിയെങ്കിലും ഇംഗ്ലണ്ട്പ്രതിരോധത്തിൽ തട്ടി പിഴച്ചു.

മത്സരത്തിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ സ്റ്റെർലിംഗ് പറഞ്ഞു. "ഈ വിജയം ഏറെ സന്തോഷം നൽകുന്നു. ഇപ്പോൾ ഞങ്ങൾക്ക് മുന്നോട്ടുള്ള കളികളെ ഏറെ പ്രതീക്ഷയോടെ കാണാൻ കഴിയും. സമ്മർദ്ദത്തിന് അടിമപ്പെടാതെ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. തുടർന്നുള്ള കളികളിലും ജയം തന്നെയാണ് ലക്ഷ്യം. പിന്തുണക്ക് നന്ദി".

ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം സ്‌കോട്ട്‌ലൻഡിനെതിരെ ജൂൺ 18 ന് വെംബ്ലിയിലും ക്രൊയേഷ്യയുടേത് ചെക്ക് റിപ്പബ്ലിക്കിനെ ഹാംപ്‌ഡെൻ പാർക്കിലും നേരിടും.

ഇക്ബാൽ മുറ്റിച്ചൂർ.

Related Posts