യൂറോ 2021; സ്ലൊവാക്യ 2-1ന് പോളണ്ടിനെ തോൽപ്പിച്ചു.

ഗ്രൂപ്പ് ഇ യിലെ പോളണ്ട്മായുള്ള മത്സരത്തിൽ സ്ലൊവാക്യക്ക് ജയം. സെൻറ് പീറ്റേഴ്‌സ്ബർഗിൽ നടന്ന മത്സരത്തിൽ മിലൻ സ്‌ക്രിനിയാറിന്റെ രണ്ടാം പകുതിയിൽ 69മത്തെ മിനിറ്റിൽ നേടിയ ഗോളിലൂടെയാണ് വിജയം ഉറപ്പാക്കിയത്.

പോസ്റ്റിൽ തട്ടി വന്ന പന്ത് നിർഭാഗ്യകരമായി പോളിഷ് ഗോൾകീപ്പർ വോജ്‌സീക്ക് സസെസ്നിയുടെ ദേഹത്ത് തട്ടിയാണ് ആദ്യഗോൾ പിറന്നത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ സെൽഫ് ഗോൾ നേടിയ ആദ്യ ഗോൾകീപ്പർ എന്ന നെഗറ്റീവ് ഖ്യാദി ഇപ്പോൾ പോളിഷ് കീപ്പറുടെ പേരിലായി.

പോളിഷ് ടീം സമ്മർദ്ദം വർദ്ധിപ്പിച്ചുവെങ്കിലും ഗ്രെഗോർസ് ക്രിചോവിയാക്ക് തന്റെ രണ്ടാമത്തെ മഞ്ഞ കാർഡ് കാണുകയും തുടർന്ന് മത്സരത്തിൽ ടൂർണമെന്റിന്റെ ആദ്യ റെഡ് കാർഡും കണ്ടു.

സ്ലോവാക്യ ഒരു ദയയും കാണിക്കാതെ പോളണ്ട് പ്രതിരോധ നിരക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു.

സ്പെയിനിനും സ്വീഡനുമെതിരെ ഗ്രൂപ്പ് ഇയിൽ പോളണ്ടിന് തുടർന്നുള്ള മത്സരങ്ങൾ കനത്ത വെല്ലുവിളി ആയിരിക്കുകയാണ്.

ഇക്ബാൽ മുറ്റിച്ചൂർ.

Related Posts