യു എ ഇയിൽ പ്രവേശന വിലക്ക്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിൽ വിലക്ക്.

ദുബായ്:

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇയിൽ പ്രവേശന വിലക്ക്. 10 ദിവസത്തേക്കാണ് നിരോധനമെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എയർലൈനുകൾ അറിയിച്ചു. ഈ മാസം 24 മുതല്‍ വിലക്ക് പ്രാബല്യത്തിൽ വരും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.

കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല.

അതേസമയം ഗൾഫ് രാജ്യങ്ങളിലേക്ക് നേപ്പാൾ വഴി പോകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ സൗകര്യമൊരുക്കും. ഇമിഗ്രേഷൻ ക്ലിയറൻസ് ഉള്ളവർക്ക് എൻഒസി വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈത്ത്, ഒമാൻ എന്നിവയാണ് മറ്റു രാജ്യങ്ങൾ.

Related Posts