സെപ്റ്റംബർ ഒന്നിനകം യു എ എൻ ആധാറുമായി ബന്ധിപ്പിക്കണം.
യു എ എൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്ക് കൂടി നീട്ടി.
ന്യൂഡൽഹി:
തൊഴിലാളികളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു എ എൻ ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മൂന്നുമാസത്തേക്കു നീട്ടി ഇ പി എഫ് ഒ ഉത്തരവായി. തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുമായി ബന്ധപ്പെട്ട നമ്പർ ആണ് യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ. ജൂൺ ഒന്നിനകം ആധാറും യു എ എന്നും ബന്ധിപ്പിക്കണമെന്നായിരുന്നു ആദ്യ ഉത്തരവ്. ആധാറിലെയും പി എഫ് രേഖകളിലെയും പൊരുത്തക്കേടുകൾ കാരണം പലർക്കും ലിങ്ക് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ലോക്ഡൗണും ഇതിനു തടസ്സമായി.
സെപ്റ്റംബർ ഒന്നിനകം യു എ എൻ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പുതിയനിർദേശം. ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് പെൻഷൻ വിഹിതം അടയ്ക്കാൻ കഴിയില്ല. പെൻഷൻ വിഹിതം അടയ്ക്കാൻ സാധിക്കാത്തവർ പിന്നീട് വൻതുക പിഴ നൽകേണ്ടിവരും.