രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ല; ഈ യുദ്ധത്തിലും ജയിക്കും; പ്രധാനമന്ത്രി.

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി .

ഈ യുദ്ധത്തിലും ഒന്നിച്ചു നിന്ന് രണ്ടാം തരംഗത്തെ നേരിടണമെന്ന് പ്രധാനമന്ത്രി.

ന്യൂഡൽഹി :

പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്തു .

കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എങ്കിലും ഇതും നമ്മൾ മറികടക്കുമെന്ന് പ്രധാനമന്ത്രി.

കഴിഞ്ഞ വർഷം കൊവിഡ് കേസുകൾ വന്നപ്പോൾ തന്നെ വാക്‌സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്സിൻ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോ​ഗമിക്കുന്നത്.

ആരോഗ്യപ്രവർത്തകരും മുതിർന്ന പൗരൻമാരുമടക്കം നിരവധി പേർ ഇതിനോടകം വാക്സീനേറ്റ് ചെയ്ത് കഴിഞ്ഞു. ഇപ്പോൾ രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ പോകുകയാണ്. കുടിയേറ്റ തൊഴിലാളികൾക്കു വാക്സിൻ ഉറപ്പാക്കും. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംസ്ഥാനങ്ങളിൽ പുതിയ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കും.

രാജ്യത്ത് നിർമ്മിക്കുന്ന വാക്സിനുകളിൽ പകുതി സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം. സർക്കാർ ആശുപത്രി വഴി കോവിഡ് വാക്‌സിൻ സൗജന്യമായി തന്നെ നൽകും. കോവിഡ് വാക്‌സിൻ ഉൽപ്പാദനം പതിന്മടങ്ങ് വർധിപ്പിക്കും.

ആശുപത്രികളിൽ കിടക്കളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു.

കോവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ അടിക്കുന്നു. ഏവരും കരുതലുകളോടെ പൂർണ്ണ സുരക്ഷയോട് കൂടെ കോവിഡിന് എതിരെയുള്ള ഈ രണ്ടാം യുദ്ധം നയിക്കുക. നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Related Posts