രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്.

കൊവിഡ് അതിരൂക്ഷം; നിർണായക യോഗം വിളിച്ച് പ്രധാനമന്ത്രി.

ന്യൂഡൽഹി:

കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി നിർണായക യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ 11.30 നായിരുന്നു യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്‌. ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ അഞ്ചാംദിവസമാണ് കൊവിഡ് കേസുകൾ രണ്ടുലക്ഷം കടക്കുന്നത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് മോദി നിർദ്ദേശം നൽകി. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി കൊവിഡ് അവലോകന യോഗം ചേരുന്നത്.

Related Posts