റിക്കാർഡസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി ദ്യോകോവിച്ചിന്റെ മുന്നേറ്റം.

ആദ്യ മൂന്നു മത്സരങ്ങളിലും ഒരു സെറ്റു പോലും തോൽക്കാതെ നൊവാക് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ നാലാം റൗണ്ടിൽ.

പാരിസ്:

93-ാം റാങ്കുകാരൻ ലിത്വാനിയയുടെ റിക്കാർഡസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി ദ്യോകോവിച്ചിന്റെ മുന്നേറ്റം. ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നീസിന്റെ നാലാം റൗണ്ടിൽ. ഫ്രഞ്ച് ഓപ്പണിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഒരു സെറ്റു പോലും തോൽക്കാതെയാണ് ദ്യോകോവിച്ച് മുന്നേറുന്നത്.

മുമ്പ് ഏറ്റുമുട്ടിയപ്പോൾ ദ്യോകോവിച്ചിനെതിരേ ഒരു സെറ്റു പോലും നേടിയിട്ടില്ലാത്ത ബെരാങ്കിസിന് ഫ്രഞ്ച് ഓപ്പണിലും മാറ്റമുണ്ടാക്കാനായില്ല. 6-1, 6-4, 6-1നായിരുന്നു ലിത്വാനിയൻ താരം ദ്യോക്കോയ്ക്ക് മുന്നിൽ വീണത്. ആറു തവണ ദ്യോകോവിച്ച് ബെരാങ്കിസിന്റെ സെർവ് ബ്രേക്ക് ചെയ്തു. 2016-ലെ ചാമ്പ്യനായ ദ്യോകോവിച്ച് 30 വിന്നറുകൾ ഉതിർത്തു. ഇനി നാലാം റൗണ്ടിൽ 19-കാരനായ ഇറ്റാലിയൻ താരം ലോറൻസെ മുസേറ്റിയാണ് ദ്യോകോയുടെ എതിരാളി.

Related Posts