മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി.
റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി.
പാരിസ്:
ഫ്രഞ്ച് ഓപ്പണിൽ നിന്ന് സ്വിസ് താരം റോജർ ഫെഡറർ പിൻമാറി. നാലാം റൗണ്ടിൽ ഇറ്റലിയുടെ മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. മൂന്നാം റൗണ്ടിൽ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ മൂന്നു മണിക്കൂറും 35 മിനിറ്റും നീണ്ടു നിന്ന മത്സരത്തിന് ശേഷം പിന്മാറുന്ന കാര്യം ഫെഡറർ സൂചിപ്പിച്ചിരുന്നു. കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ടൂർണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാൽമുട്ടിന് കഴിയുന്നില്ലെന്നും ഒരു വർഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിൻവാങ്ങുന്നതെന്ന് ഫെഡറർ ട്വീറ്റിൽ പറയുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറര്‍ കളിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്.