പരന്നൂരിൽ റോഡിലെ കുഴിയില്‍ വീണ് സിപിഎം നേതാവ് മരിച്ചു.
റോഡിലെ കുഴിയിൽ വീണ് സിപിഎം നേതാവ് മരിച്ചു.

പരന്നൂർ:
പരന്നൂരില്‍ സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡിൽ കുഴിച്ച കുഴിയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് സി എഫ് ജെയിംസ് മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. 57 വയസ്സായിരുന്നു. കഴിഞ്ഞ 15 ന് പരന്നൂരിൽ വെച്ച് രാത്രി ഏഴരയോടെയായിരുന്നു അപകടം. അപകട സൂചക ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായത്. സ്കൂട്ടറിൽ ചൂണ്ടലിലേക്ക് വരുന്ന വഴിയിൽ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തുടർന്ന് തൃശ്ശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സി പി എം കേച്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സി ഐ ടി യു കുന്നംകുളം ഏരിയ കമ്മിറ്റി അംഗവുമായ ജെയിംസ് ജില്ല സഹകരണ ബാങ്ക് റിട്ട. മാനേജറും കൂടിയായിരുന്നു.