റോവിങ്ങിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യ സെമിയിൽ.

ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്സിൽ റോവിങ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ ഇന്ത്യൻ സംഘം സെമിയിലെത്തിയത്.

ടോക്യോ: ചരിത്രത്തിലാദ്യമായ് ഒളിമ്പിക്സിൽ റോവിങ്ങിൽ പുരുഷവിഭാഗത്തിൽ ഇന്ത്യൻ സംഘം സെമിയിലെത്തി. റോവിങ് പുരുഷവിഭാഗം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിലാണ് ഇന്ത്യ 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റെപ്പാഷെ സെമിയിൽ ഫൈനൽ ബിയിൽ അഞ്ചാം സ്ഥാനത്തെത്തിയതോടെയാണ് ഫൈനൽ റാങ്കിങ്ങിൽ 11-ാം സ്ഥാനത്തെത്താൻ അർജുൻ ലാൽ ജത് - അരവിന്ദ് സിങ് സഖ്യത്തിനായത്. ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് ഫൈനൽ ബി മത്സരം റാങ്കിങ് നിർണയത്തിനായാണ് നടത്തുന്നത്. ഇരു സെമിയിലെയും ആദ്യ മൂന്നു സ്ഥാനക്കാർ ഫൈനലിൽ മെഡലിനായി മത്സരിക്കും. രണ്ടു സെമിയിലും മൂന്നു മുതൽ ആറുവരെ സ്ഥാനക്കാരാണ് ഫൈനൽ ബിയിൽ മത്സരിക്കുക. ഈ രണ്ടാം ഫൈനൽ ഏഴു മുതൽ 12 വരെ സ്ഥാനക്കാരെ നിർണയിക്കും.

ഒളിമ്പിക്സ് റോവിങ്ങിൽ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ മൻജീത് സിങ്-സന്ദീപ് കുമാർ സഖ്യം നേടിയ 14-ാം സ്ഥാനമാണ് ഇതോടെ അർജുൻ ലാൽ ജത് - അരവിന്ദ് സിങ് സഖ്യത്തിനു മുന്നിൽ വഴിമാറിയത്.

Related Posts