റംസാൻ കാരുണ്യവുമായി ഖത്തർ പ്രവാസി കൂട്ടായ്മ.

കൊവിഡ് കാലത്ത് കിറ്റ് വിതരണവുമായി ഖത്തർ പ്രവാസി കൂട്ടായ്മ.

ചേലക്കര:

കൊവിഡിൻ്റെ രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിക്കിടയിലും നിസ്വാർത്ഥരായ മദ്രസ അധ്യാപക സമൂഹത്തെ വ്രതമാസക്കാലത്തെ റിലീഫ് വിതരണത്തിലൂടെ ഏഴാംവർഷവും ചേർത്തുപിടിച്ച് കരുത്തു പകരുകയാണ് ഖത്തർ പ്രവാസി കൂട്ടായ്മ. കുറഞ്ഞ വേതനത്തിന് മതപരമായ സേവനം ചെയ്യുന്നവരാണ് മദ്രസ അധ്യാപകർ.

കാഞ്ഞിരശ്ശേരി മഹല്ല് നിവാസിയും ഖത്തർ പ്രവാസിയുമായ കെ എം അലി സാഹിബിൻ്റെ നേതൃത്വത്തിലുള്ള ഖത്തർ പ്രവാസി കൂട്ടായ്മ ദേശമംഗലം, മുള്ളൂർക്കര, ചേലക്കര റെയ്ഞ്ചുകളിലെ എഴുപത് മദ്രസകളിൽ സേവനം ചെയ്യുന്ന 273 പേർക്കും കൂടാതെ ചേലക്കര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി അവശതയനുഭവിക്കുന്ന 157 കുടുംബങ്ങൾക്കു മടക്കം1200 രൂപ വിലവരുന്ന 21 ഇനം ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ നൽകി. 516000 രൂപ ചെലവഴിച്ച് 430 കിറ്റുകളാണ് ഈ വർഷം വിതരണം ചെയ്തത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ റിലീഫ് വിതരണം വളരെ ലളിതമായ രീതിയിലാണ് സംഘടിപ്പിച്ചത്.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കാഞ്ഞിരശ്ശേരി മഖാം ശരീഫിൽ വെച്ച് നടന്ന പ്രാർത്ഥനയ്ക്കുശേഷം ഓരോ റെയ്ഞ്ച് ഭാരവാഹികൾക്കും കിറ്റുകൾ നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. ദേശമംഗലം റെയ്ഞ്ചിനു വേണ്ടി ജനറൽസെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബാദുഷ അൻവരി, ഷഹീർ ദേശമംഗലം എന്നിവരും മുള്ളൂർക്കര റെയ്ഞ്ചിനു വേണ്ടി പ്രസിഡൻ്റ് എ കെ ഇസ്മയിൽ അൽഹസനി, ജനറൽ സെക്രട്ടറി സി എ സുലൈമാൻ മൗലവിയും ചേലക്കര റെയ്ഞ്ചിനു വേണ്ടി ജനറൽ സെക്രട്ടറി ഷമീർഅൻവരിയും ചെയർമാൻ കമറുദ്ദീൻമൗലവിയും ഏറ്റുവാങ്ങി. സയ്യിദ് എം പി കുഞ്ഞിക്കോയ തങ്ങൾ, കെ എ ഹംസക്കുട്ടി മൗലവി, നാലകത്ത് റസാഖ് ഫൈസി, ഹിദായത്തുള്ള അൻവരി, ഷിയാസ് അലി വാഫി, കെ കെ മരക്കാർ ഹാജി, എ എ സൈനുദ്ദീൻ, പി എ വീരാൻകുട്ടി മുസ്‌ലിയാർ എന്നിവർ പങ്കെടുത്തു.

Related Posts