ഐ ലവ് യു എറിക്സൺ. ഈ ഗോൾ നിനക്ക് സമർപ്പിക്കുന്നു. ആദ്യ ഗോൾ നേടിയ ലുക്കാക്കുവിന്റെ പ്രതികരണം.
ലുക്കാക്കുവിന്റെ ഇരട്ട ഗോളിൽ റഷ്യയെ തകർത്തു ബെൽജിയം (3-0).
ഇന്റർ മിലാൻ സൂപ്പർതാരം റൊമേലു ലുകാകുവിന്റെ ഇരട്ടഗോളിലൂടെ ബെൽജിയം റഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു.
ജയത്തോടെ ടൂർണമെന്റ് ലെ മത്സരത്തിലെ ഏറ്റവും ശക്തമായ ടീം ശക്തമായ തുടക്കം കുറിച്ചു . മത്സരം ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ ഇന്റർ മിലാൻ സ്‌ട്രൈക്കർ തന്റെ ടീമിനായി ഗോൾ നേടി. ബോക്സിന് തൊട്ടുപുറത്ത് മെർട്ടൻസ് നൽകിയ പാസ് അത് ഒരു റഷ്യൻ പ്രതിരോധക്കാരൻ അബദ്ധവശാൽ ഗതി തിരിച്ചു മാറിയ പന്ത് തുടർന്ന് പിന്നിൽ നിന്നിരുന്ന ലുകാകു തിരിഞ്ഞ് ഫ്ലാറ്റ്-ഫൂട്ട് ഷോട്ടിലൂടെ റഷ്യൻ കീപ്പറെ കബളിപ്പിച്ച് ഇടത് കാൽ ഉപയോഗിച്ച് താഴ്ന്ന ബൗൺസിംഗ് ഷോട്ട് തൊടുത്തു.ഗോൾ നേടിയതിനുശേഷം , ലുകാകു അരികിലെ ഒരു ക്യാമറയിലേക്ക് ഓടിച്ചെന്നു , തന്റെ ഇന്റർ ടീം അംഗമായ കളിക്കിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സന് മനസ്സിനെ കോരിത്തരിപ്പിക്കും വിധം വേദനാജനകമായ നിമിഷങ്ങളിലൂടെ സന്ദേശം അയച്ചു, "ക്രിസ്, ക്രിസ്! ഐ ലവ് യു " ഈ കോൾ നിനക്ക് സമർപ്പിക്കുന്നു എന്ന് കലങ്ങിയ കണ്ണുകൾ കൊണ്ട് പറഞ്ഞുകൊണ്ടാണ് ലുക്കാ ഗോൾ ആഘോഷിച്ചത്.
മുപ്പത്തിമൂന്നാം മിനിറ്റിൽ ഇടത് വശത്ത് നിന്ന് ഹസാർഡിന്റെ ക്രോസ് റഷ്യൻ കീപ്പർ ആന്റൺ ഷുനിൻ തോർഗൻ തെറിപ്പിച്ച സമയത്ത് തോമസ് മ്യുണിയർ ബോക്സിന് അകത്തുനിന്ന് ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു ചുവന്ന ചെകുത്താന്മാർ രണ്ടാം ഗോൾ നേടി.
അവസാനമായി മധ്യനിരയിൽ നിന്നും സമയം മ്യുണിയർ നീട്ടി നൽകിയ പന്ത് അതുപോലെതന്നെ ലുക്കാക്കുവിന് റഷ്യൻ ഗോൾകീപ്പർ നോക്കിനിൽക്കേ വലതു സൈഡിലേക്ക് സിമ്പിളായി അടിച്ചുകയറ്റി സ്കോർ 3-0.
റഷ്യയെ തരിപ്പണമാക്കി എന്നു പറയാം.നേരത്തെ ഡെന്മാർക്കിനെ ഒരു ഗോളിന് തോൽപ്പിച്ച ഫിൻലാൻഡിനും ബെൽജിയത്തിനും ഗ്രൂപ്പിൽ മൂന്ന് പോയന്റ്. 2 ഗോൾ വ്യത്യാസത്തിൽ ബെൽജിയം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ജൂൺ 17 വ്യാഴാഴ്ച ഡെൻമാർക്കിനെതിരെയാണ് അവരുടെ അടുത്ത മത്സരം.
ഇക്ബാൽ മുറ്റിച്ചൂർ.