ലോക്ഡൗണിൽ സഹകരിച്ച്‌ പുറത്തിറങ്ങാതെ ജനം.

കൊവിഡ്‌ വ്യാപനം കുറയ്‌ക്കാനായാണ്‌ സർക്കാർ ശനിയും ഞായറും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ളത്‌.

തൃശൂർ:

സർക്കാർ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ സമ്പൂർണ ലോക്ഡൗണിൽ സഹകരിച്ച്‌ പുറത്തിറങ്ങാതെ ജനം. കൊവിഡ്‌ വ്യാപനം കുറയ്‌ക്കാനായാണ്‌ സർക്കാർ ശനിയും ഞായറും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിട്ടുള്ളത്‌. പൊലീസ്‌ പരിശോധനയുള്ളതിനാൽ അനാവശ്യ യാത്രക്കാർ  തെരുവിലിറങ്ങുന്നത്‌ ഒഴിവായി. സമ്പൂർണ അടച്ചിടലിനെത്തുടർന്ന്‌ കെ എസ്‌ ആർ ടി സി സർവീസ്‌ ഉണ്ടായില്ല. അതേസമയം, അവശ്യസേവനം നിർവഹിക്കേണ്ട സ്ഥാപനങ്ങളിലേക്കും അപൂർവം  സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിലേക്കും ആശുപത്രിയിലേക്കും ചികിത്സാ കേന്ദ്രങ്ങളിലേക്കും അടക്കം  യാത്ര തടസ്സംകൂടാതെ നടന്നു. 

ഹോട്ടലുകളും റസ്‌റ്റോറന്റും രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴു വരെ പ്രവർത്തിച്ചു. ഹോം ഡെലിവറി മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്‌ജനം, പഴം, പച്ചക്കറി, പാൽ, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറന്നിരുന്നു. 

ജില്ലയിലാകെ പൊലീസിന്റെ  24 മണിക്കൂർ പരിശോധന ശക്തമായി തുടരുകയാണ്‌. പൊലീസ്‌ സ്‌റ്റേഷനുകൾ കേന്ദ്രീകരിച്ച്‌ പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും നടന്നു. അനാവശ്യമായി പുറത്തിറങ്ങിയ വാഹനങ്ങൾ പൊലീസ്‌ പിടിച്ചെടുത്തു. ഞായറാഴ്‌ചയും കർശന പരിശോധന തുടരുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

Related Posts