ലോക്ഡൗൺ; ജില്ല വിട്ടുള്ള യാത്ര പാടില്ല.

കേരളത്തിൽ ലോക്ഡൗൺ; ജില്ല വിട്ടുള്ള യാത്രകൾക്ക് വിലക്ക്.

തിരുവനന്തപുരം:

സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യത്തിൽ ജില്ല വിട്ടുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. പൊതുഗതാഗതം നിർത്തിവയ്ക്കും. ഇളവ് അവശ്യ സേവനങ്ങൾക്ക് മാത്രം. സ്വകാര്യ വാഹനം അനാവശ്യമായി നിരത്തിലിറക്കിയാൽ പിടിച്ചെടുക്കും. സാധനം വാങ്ങാനായി പുറത്തിറങ്ങാൻ അനുമതി ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി. കെ എസ് ആർ ടി സി സർവീസ് നടത്തില്ല. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. വാക്സിനേഷൻ സെന്ററുകൾ പ്രവർത്തിക്കും. ചരക്ക് ഗതാഗതത്തിന് നിയന്ത്രണമില്ല. ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. മറ്റ് നിർദ്ദേശങ്ങൾ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകിട്ടോടെ സർക്കാർ പുറത്തിറക്കും.

Related Posts